Dileep's Interrogated Lasted For 13 Hours In Aluva Police Club | Oneindia Malayalam

2017-06-29 2

After over 13 hours of Interrogation, Malayalam actor Dileep who has been entangled in controversies related to the actress attack case, and his friend and director, Nadirsha, came out of Aluva police club.
ജൂൺ 28 ബുധനാഴ്ച ഉച്ചമുതൽ മലയാളികളുടെ എല്ലാ കണ്ണുകളും ആലുവ പോലീസ് ക്ലബിലേക്കായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചോദ്യം ചെയ്യാനായി ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് നടൻ ദിലീപ് ആലുവ പോലീസ് ക്ലബിലെത്തിയത്. ഒടുവിൽ പതിമൂന്ന് മണിക്കൂറിന് ശേഷം അർദ്ധരാത്രി 1.15ഓടെയാണ് നടൻ ദിലീപും നാദിർഷയും ആലുവ പോലീസ് ക്ലബിൽ നിന്നും പുറത്തേക്കെത്തിയത്. വിശദമായി മൊഴിയെടുത്തെന്നും, താൻ ആത്മവിശ്വാസത്തിലാണെന്നുമാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്.